കല്ലമ്പലം: നാവായിക്കുളം ഗവ. ഹയർ സെക്കൻഡറി സ്കൂളിലും ഗവ. എൽ.പി.എസിലുമായി നാലുദിവസം നീണ്ടുനിന്ന കിളിമാനൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ എസ്.എൻ യു.പി.എസ് തേവലക്കാട് വിവിധ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ച വച്ചു. ഏറ്റവും കൂടുതൽ പോയിന്റ് നേടിയ മികച്ച യു.പി പൊതു വിദ്യാലയം എന്ന സ്ഥാനവും തേവലക്കാടിന് സ്വന്തമായി. യു.പി ജനറലിൽ സെക്കൻഡ് ഓവറോളും, അറബിക് യു.പി സെക്കൻഡ് ഓവറോളും, യു.പി അറബിക് പൊതുവിദ്യാലയം ഒന്നാം സ്ഥാനവും, യു.പി സംഘ നൃത്തം സെക്കൻഡ് ഗ്രേഡും, എൽ.പി അറബിക് മൂന്നാം ഓവറോളും, എൽ.പി അറബിക് പൊതു വിദ്യാലയം രണ്ടാം സ്ഥാനവും, എൽ.പി സംഘ നൃത്തം ഒന്നാം സ്ഥാനവും, എ ഗ്രേഡും നേടി.