നെടുമങ്ങാട് :അരുവിക്കര ഗ്രാമപഞ്ചായത്തിൽ ഭിന്നശേഷിക്കാർക്കായി 'നിറച്ചാർത്ത്‌-2019' കലോത്സവം നടത്തി.ഹയർ ശാരീരിക ബുദ്ധിമുട്ടുകളാൽ ജീവിതത്തിന്റെ വിവിധ മേഖലകളിൽ നിന്ന് ഒറ്റപ്പെട്ടവരെ മുഖ്യധാരയിൽ എത്തിക്കുന്നതിനും വേണ്ടിയാണ് കലോത്സവം സംഘടിപ്പിച്ചതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഐ.മിനി പറഞ്ഞു.സമാപന സമ്മേളനം ഉദ്‌ഘാടനവും സമ്മാനദാനവും പ്രസിഡന്റ് നിർവഹിച്ചു.വൈസ് പ്രസിഡന്റ് ബി.ഷാജുവിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് അംഗം എൽ.പി മായാദേവി,നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഓ.എസ്.പ്രീത,സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ജെ.ആർ.നന്ദിനി,ജമീല ബീവി,ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.വിജയൻ നായർ,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എൽ.ഗീതാഞ്ജലി,സുവർണ,പഞ്ചായത്ത് സെക്രട്ടറി എസ്.പ്രവീൺ,ഐ.സി.ഡി.എസ് സൂപ്പർവൈസർ ആർ.സൗമ്യറാണി തുടങ്ങിയവർ പ്രസംഗിച്ചു.