തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് ഇ.പി.എഫ് പെൻഷൻകാർ കളക്ടറേറ്റ് നടയിൽ നടത്തിയ ധർണ കെ. ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രൊവിഡന്റ് ഫണ്ട് പെൻഷണേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് അബ്ദുൾ റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി നേതാവ് പാലോട് രവി, എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ,യൂണിയൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് മോഹനൻ, സംസ്ഥാന വൈസ് പ്രസിഡന്റ് പി.ജി. രാജേന്ദ്രൻ, എം.കെ. രാധ, സി.എ. അനന്തചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. രാജശേഖരൻ നായർ സ്വാഗതവും പുഞ്ചക്കരി മോഹനൻ നന്ദിയും പറഞ്ഞു.