വക്കം: അശരണർക്ക് സംരക്ഷണമേകുന്ന സ്നേഹിത കോളിംഗ് ബെൽ പദ്ധതി വക്കത്ത് ആരംഭിച്ചു. രണ്ടാം വാർഡിലെ കൊച്ചുപള്ളിയ്ക്ക് സമീപം ഒറ്റപ്പെട്ട് കഴിയുന്ന ജമീമ, മകൻ അനി എന്നിവരുടെ സംരക്ഷണം ഏറ്റെടുത്ത് കൊണ്ടാണ് പദ്ധതിക്ക് തുടക്കമായത്. ഇവരുടെ സംരക്ഷണം ഇനി ശ്രീലക്ഷ്മി അയൽക്കൂട്ടത്തിന്റെ നിയന്ത്രണത്തിലായി. ഏറ്റെടുക്കൽ ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വേണുജി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സ്മിത അദ്ധ്യക്ഷത വഹിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ അജിത, പ്രതിഭ, മാജിത, രജനി, വീണാ, ഷീല, രമ്യ തുടങ്ങിയവർ പങ്കെടുത്തു.