photo

നെടുമങ്ങാട്:കേരള കർഷകസംഘം നെടുമങ്ങാട് ഏരിയാ സമ്മേളനം സംസ്ഥാന പ്രസിഡന്റ് കോലിയക്കോട് കൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു.പി.ജി.പ്രേമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.സ്വാഗത സംഘം ചെയർമാൻ പി.ഹരികേശൻ സ്വാഗതം പറഞ്ഞു. എൻ.ആർ ബൈജു,ആർ.കെ.സുനിൽ,ഹരീഷ് എന്നിവർ പ്രമേയം അവതരിപ്പിച്ചു.ആർ.മധു റിപ്പോർട്ട് അവതരിപ്പിച്ചു.ജില്ലാ സെക്രട്ടറി കെ.സി.വിക്രമൻ,പ്രസിഡന്റ് വി.എസ്.പത്മകുമാർ,ഡി.കെ.മുരളി എം.എൽ.എ,സി.പി.എം ഏരിയ സെക്രട്ടറി അഡ്വ.ആർ.ജയദേവൻ,എം.എം.ബഷീർ,എസ്.കെ.ആശാരി,നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ,എം.എം.ബഷീർ, അഡ്വ.ആർ.രാജ് മോഹൻ എന്നിവർ പ്രസംഗിച്ചു.കാർഷിക ക്വിസ് വിജയികളായ വിദ്യാർത്ഥികൾക്ക് കോലിയക്കോട് കൃഷ്ണൻ നായർ സമ്മാനദാനം നിർവഹിച്ചു.ഭാരവാഹികളായി പി.ജി.പ്രേമചന്ദ്രൻ (പ്രസിഡന്റ്),ആർ.മധു (സെക്രട്ടറി),നൗഷാദ് (ട്രഷറർ), ഈ.ഏ.റഹിം,ആർ.ബൈജു (വൈസ് പ്രസിഡന്റുമാർ),കെ.ഗീതാകുമാരി,സുരേഷ് കുമാർ (ജോയിന്റ് സെക്രട്ടറിമാർ)എന്നിവരെ തിരഞ്ഞെടുത്തു.