തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് വാട്ടർ അതോറിട്ടി എംപ്ളോയീസ് കോൺഫെഡറേഷനിലെ ഘടക യൂണിയനുകളായ എ.ഐ.ടി.യു.സി, യു.ടി.യു.സി, കെ.യു.ടി.സി ഡ്രൈവേഴ്സ് യൂണിയൻ എന്നീ സംഘടനകൾ സംയുക്തമായി ജലഭവന് മുന്നിൽ നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹം ഏഴാം ദിവസത്തിലേക്ക് കടന്നു. ഇന്നലെ നടന്ന സമരം ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ് ഉദ്ഘാടനം ചെയ്‌തു. അനീഷ് പ്രദീപ് അദ്ധ്യക്ഷനായി. ആർ.എസ്.പി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ.എസ്. സനൽകുമാർ, കെ. ജയകുമാർ, എ.ഐ.ടി.യു.സി നേതാക്കളായ കെ.സി. ജയപാലൻ, എസ്. ഹസൻ, എം. അജികുമാർ, രാജേഷ്, യു.ടി.യു.സി നേതാക്കളായ കരിക്കകം സുരേഷ്, സുരേഷ് കുമാർ. വി, മണിക്കുട്ടൻ, കെ.ടി.യു.സി നേതാവ് പ്രേംകിരൺ തുടങ്ങിയവർ സംസാരിച്ചു. കെ. അജയകുമാർ, കെ.എസ്. ഷിബു, സുബോധ് കുമാർ, ഹരിഹരൻ എന്നിവർ നേതൃത്വം നൽകി. എം. സുരേഷ് സ്വാഗതം പറഞ്ഞു.