വക്കം: കേന്ദ്ര-സംസ്ഥാന ദുർഭരണത്തിനെതിരെയും, പിടിപ്പ് കെട്ട ഗ്രാമ പഞ്ചായത്ത് ഭരണസമിതിക്കെതിരെയും കോൺഗ്രസ് സംഘടിപ്പിക്കുന്ന രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന് വൈകിട്ട് വക്കത്ത് നടക്കും.യോഗം വി.ടി. ബലറാം എം.എൽ.എ. ഉദ്ഘാടനം ചെയ്യും. വൈകിട്ട് 6ന് ചന്തമുക്കിൽ നടക്കുന്ന ചടങ്ങിൽ വക്കം സുകുമാരൻ, പി. ഉണ്ണികൃഷണൻ, അംബി രാജ്, എൻ. ബിഷ്ണു തുടങ്ങിയവർ പങ്കെടുക്കും