വക്കം: ആയാന്റെ വിള ക്ഷേത്രത്തിൽ നിന്നും കെ.എസ്.ആർ.ടി.സിയുടെ പമ്പ സർവീസിന് മുൻകൂട്ടി സീറ്റ് ബുക്ക് ചെയ്യുന്നതിന് ക്ഷേത്ര കമ്മിറ്റി ഇളവ് നൽകും. ക്ഷേത്രക്കമ്മിറ്റി വഴി ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്ക് 100 രൂപ ഇളവ് നൽകും. 220 രൂപയാണ് ആയാന്റെവിള പമ്പ ടിക്കറ്റ് നിരക്ക്. 120 രൂപ നൽകി ക്ഷേത്ര ഓഫീസ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് മാത്രമാണ് ഇളവ്. എല്ലാ ദിവസവും രാത്രി 7.15 പുറപ്പെടുന്ന ബസ് പുലർച്ചെ 1.30 ന് പമ്പയിൽ എത്തുന്ന തരത്തിലാണ് യാത്രക്രമീകരിച്ചിരിക്കുന്നത്.