കണ്ണൂർ: സബ്ജൂനിയർ വിഭാഗത്തിൽ തുടർച്ചയായ രണ്ട് തവണ സംസ്ഥാന തലത്തിൽ ഹൈജമ്പ് സ്വർണം നേടിയ ഭരത് രാജ് ജൂനിയർ വിഭാഗത്തിലെ തന്റെ ആദ്യസ്വർണവുമായി ഹാട്രിക് തികച്ചു.ഇന്നലെ 1.92മീറ്റർ ചാടിയാണ് താരത്തിന്റെ സുവർണ നേട്ടം.

സെന്റ്തോമസ് എച്ച്. എസ്. എസ് കോഴഞ്ചേരിയിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്. പത്തനംതിട്ട ഇടപ്പാവൂർ ബിജുനിവാസിൽ ബിജുരാജിന്റെയും ജയശ്രീയുടെയും മകനാണ്. ഭഗത് രാജാണ് സഹോദരൻ. സ്കൂളിൽ പരിശീലനത്തിന് ആവശ്യമായ സൗകര്യങ്ങൾ ഇല്ലാത്തതിനാൽ ക്ലാസ് കഴിഞ്ഞ് 15കിലോമീറ്ററോളം സഞ്ചരിച്ച് ഇരവിപേരൂർ പഞ്ചായത്ത് സ്പോർട്സ് കൗൺസിലിലായിരുന്നു പരിശീലനം. അനീഷ് തോമസാണ് പരിശീലകൻ. 2017ലെ ദേശീയ മത്സരത്തിലും ഗുണ്ടൂരിൽ നടന്ന ദേശീയ ജൂനിയർ അത്‌ലറ്റിക്സ് മീറ്റിലും വെള്ളി നേടിയിട്ടുണ്ട്.