harithasamrdhy

വക്കം: വക്കം ഗ്രാമ പഞ്ചായത്തിൽ സമ്പൂർണ വിഷ രഹിത ജൈവ പച്ചക്കറി ഉല്പാദന പദ്ധതിയായ ഹരിതസമൃദ്ധി പദ്ധതി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വേണുജി ഗുണഭോക്താവിന് പച്ചക്കറിത്തൈ നൽകി നിർവഹിച്ചു. ശീതകാല പച്ചക്കറികൾ അടക്കം എട്ട് ഇനം പച്ചക്കറിത്തൈകളും, അഞ്ച് കിലോ വളവും, ഒരു കവർ വിവിധയിനം പച്ചക്കറി വിത്തുകളുമാണ് ഗുണഭോക്താവിന് ലഭിക്കുന്നത്. പഞ്ചായത്തിലെ 14 വാർഡുകളിൽ നിന്ന് 986 ഗുണഭോക്താക്കൾക്കാണിതിന്റെ പ്രയോജനം ലഭിക്കുന്നത്. ആനുകൂല്യത്തിന് അർഹരായവർ വിലയുടെ 25 ശതമാനം തുകയടയ്ക്കണം. ബാക്കി തുക സർക്കാർ സബ്സിഡിയാണ്. ജൈവ പച്ചക്കറിയുടെ വ്യാപനത്തിന് വേണ്ടിയാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് വക്കം കൃഷി ഓഫീസർ പഞ്ഞു.ചടങ്ങിൽ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നൗഷാദ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രവീന്ദ്രൻ, രഘുവരൻ, പ്രസന്ന, കൃഷി ഓഫീസർ അനുചിത്ര, അസി. കൃഷി ഓഫീസർ ഷീല തുടങ്ങിയവർ പങ്കെടുത്തു.