കടയ്ക്കാവൂർ: അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിൽ മണ്ണാകുളം മുക്കിനു സമീപം പ്രവർത്തിക്കുന്ന അക്ഷയ കേന്ദ്രം പെൻഷൻ മസ്റ്ററിംഗിന് ചെല്ലുന്ന വയസായ ആൾക്കാരിൽ നിന്നും 30 മുതൽ 60 വരെ രൂപ ഫീസ് ഈടാക്കുന്നതായി പരാതി. ഈ ആവശ്യത്തിന് ചെല്ലുന്ന വയസായ ആൾക്കാരിൽ നിന്ന് ഫീസ് വാങ്ങരുത് ഈ തുക സർക്കാർ അക്ഷയ കേന്ദ്രങ്ങൾക്ക് നൽകുമെന്ന സർക്കാർ ഓർഡർ നിലനിൽക്കെയാണ് ഈ പിടിച്ചു പറി നടക്കുന്നത്. ഇത് സംബന്ധിച്ച് പെൻഷൻകാർ കളക്ടർക്ക്‌ പരാതി നൽകി.