paadam

കിളിമാനൂർ: കൊട്ടും കുരവയും ഒക്കെയായി കൃഷിയിറക്കിയ പാടങ്ങളിലെ പാകമായ നെല്ല് കൊയ്യാനുള്ള യന്ത്രം കിട്ടാനില്ലാതെ കർഷകർ വിഷമിക്കുകയാണ്. നഗരൂർ പഞ്ചായത്തിലെ നനായ് വനം പാടശേഖര സമിതിയുടെ കീഴിൽ തേക്കിൻകാട്, മാവേലിക്കോണം, നന്ദായ്വനം പ്രദേശങ്ങളിലെ ഇരുപത്തിയഞ്ച് ഏക്കർ പാടങ്ങളിലെ നെല്ലാണ് കൊയ്യാനാകാതെ നശിക്കുന്നത്. നഗരൂർ പഞ്ചായത്തിന് കൊയ്ത് യന്ത്രം ഇല്ലാത്തതിനാൽ കവാരം പഞ്ചായത്തിൽ നിന്നോ, അന്യ സംസ്ഥാനക്കാരെ ആശ്രയിച്ചൊക്കെയായിരുന്നു മുൻ കാലങ്ങളിൽ കൊയ്ത് നടത്തിയിരുന്നുത്. പഞ്ചായത്തിൽ അറിയിച്ചിട്ടും നടപടി ഒന്നും സ്വീകരിച്ചില്ലന്നാണ് കർഷകരുടെ ആക്ഷേപം. കൃഷി ഭവനിൽ നിന്ന് സബ്സിഡി ഇനത്തിൽ വിത്തും വളവുമൊക്കെ ലഭിച്ച് നല്ല വിളവുലഭിച്ചിട്ടും കൊയ്യാനൊക്കാതെ കഷ്ടപ്പെടുകയാണ് കർഷകർ. സമയത്ത് കൊയ്യാൻ പറ്റാത്തതിനാൽ വിള നഷ്ടമുണ്ടാകുന്നത് മാത്രമല്ല രണ്ടാം വിള ഇറക്കാനും പറ്റാത്ത സ്ഥിതിയിലാണിപ്പോൾ.