ചിറയിൻകീഴ്: പ്രഭാകരൻ ഫൗണ്ടേഷൻ കൊല്ലം, തിരുവനന്തപുരം മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സംസ്ഥാന സമിതി യോഗം ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡ‌ിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. എസ്. ഫിറോസ് ലാൽ ഉദ്ഘാടനം ചെയ്‌തു. ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ 83ാം വാർഷികദിനത്തിൽ സംഘടിപ്പിച്ച യോഗത്തിൽ സമിതി വൈസ് പ്രസിഡന്റ് ഡോ. അശോക് കുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് വക്കം മനോജ് മുഖ്യപ്രഭാഷണം നടത്തി. ബൈജു ഷെരീഫ്, പി.എം.എ ഷിബു, അഡ്വ. കടയ്ക്കാവൂർ മണികണ്ഠദാസ് എന്നിവർ സംസാരിച്ചു.