ആറ്റിങ്ങൽ:അറുപത്തി ആറാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി ചിറയിൻകീഴ് സർക്കിൾ സഹകരണ യൂണിയന്റെ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ ഗവ.കോളജ് ആഡിറ്റോറിയത്തിൽ നടന്ന ഏകദിന സെമിനാറും കലാ സായാഹ്നവും അഡ്വ.ബി.സത്യൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.അഡ്വ.വി.ജോയ് എം.എൽ എ അദ്ധ്യക്ഷത വഹിച്ചു. ദീർഘകാലം സഹകരണ സ്ഥാപനങ്ങളിലെ ഭരണസമിതി അംഗങ്ങളായിരുന്ന ബാലകൃഷ്ണൻ ഉണ്ണിത്താൻ,എൻ.അയ്യപ്പൻ പിളള, സോമൻ,പി.രാജൻ ആചാരി എന്നിവരെ മുനിസിപ്പൽ ചെയർമാൻ എം.പ്രദീപ് പൊന്നാട അണിയിച്ച് ആദരിച്ചു.സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ മക്കളിൽ മികച്ച വിജയം കാഴ്ചവച്ച വിദ്യാർത്ഥികൾക്കും ആഘോഷത്തിന്റെ ഭാഗമായി നടത്തിയ പ്രസംഗം,പ്രബന്ധമൽസരങ്ങളിൽ ഒന്നും രണ്ടും സ്ഥാനം നേടിയ വിദ്യാർത്ഥികൾക്ക് കാഷ് അവാർഡുകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്‌തു.സർക്കിൾ സഹകരണ യൂണിയൻ സെക്രട്ടറി എസ്.പ്രഭിത്ത്,സ്വാഗതസംഘം ചെയർമാൻ എം.മുരളിധരൻ,കണ്ണൂർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ് ഡയറക്ടർ ഡോ.എം.വി.ശശികുമാർ ,കെ.എം.ലാജി,എൻ. സുദർശനൻ,മടവൂർ അനിൽ,എൻ.സായ് കുമാർ,ജി.ചന്ദ്രശേഖരൻ നായർ,ഡി.കാന്തി ലാൽ,ജെ.ശശാങ്കൻ, എ.ഇബ്രാഹിം കുട്ടി,മനോജ്.ബി.ഇടമന,കെ.വിജയൻ,എൻ.വിശ്വനാഥൻ നായർ,എസ്.വിദ്യാനന്ദ കുമാർ,എം എം.താഹ, ജോസഫ് പെരേര,ആർ.ശ്രീകണ്ഠൻ,ഉണ്ണി ആറ്റിങ്ങൽ,ആർ.രവീന്ദ്രൻ നായർ,എ.ഷാജഹാൻ,ബി.എൻ.സൈജു രാജ്,ആർ.രമണൻ, പി.കെ.വിദ്യാധരൻ,ഇളമ്പ ഉണ്ണികൃഷ്ണൻ,വി.വിജയകുമാർ,പഞ്ചമം സുരേഷ്,എസ്.ശ്രീലത,കെ.മധു,എം.എൻ.ഷൈലജ,വിജയശ്രീ, ഡി.അരവിന്ദൻ,വി.ജർണയിൽ സിംഗ് എന്നിവർ സംസാരിച്ചു.