കുഴിത്തുറ: കോട്ടാർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രെയിൻ മാർഗം കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 1500 കിലോ റേഷൻ അരി പിടികൂടി. ഇന്നലെ പുലർച്ചെ 3 മണിയോടെയായിരുന്നു സംഭവം. ട്രെയിൻ മാർഗം കേരളത്തിലേക്ക് റേഷൻ അരി കടത്തുന്നുവെന്ന് റവന്യൂ സ്പെഷ്യൽ സ്‌ക്വാഡ് തഹസിൽദാർ സദാനന്ദനു കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് ഉദ്യോഗസ്ഥർ കോട്ടാർ സ്റ്റേഷനിൽ നിന്നിരുന്ന മധുര-തിരുവനന്തപുരം ട്രെയിനിൽ നടത്തിയ പരശോധനയിലാണ് അരി പിടികൂടിയത്. സീറ്റിനടിയിലും ടോയ്ലെറ്റിലുമായി ഒളിപ്പിച്ചിരുന്ന 1500 കിലോ റേഷൻ അരിയാണ് പിടിച്ചത്. അരി കോണത്തുള്ള ഗവൺമെന്റ് ഗോഡൗണിലേക്കു മാറ്റി. റവന്യൂ ഉദ്യോഗസ്ഥർ അന്വേഷണമാരംഭിച്ചു.