കിളിമാനൂർ:പുളിമാത്ത് ഗ്രാമപഞ്ചായത്തിന്റെയും പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പാലിയേറ്റീവ് രോഗികൾക്കായുള്ള നൈപുണ്യ പരിശീലന പരിപാടി പുളിമാത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിഷ്ണു ഉദ്ഘാടനം ചെയ്തു.ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ജയകുമാർ അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് ഐ ഷാ ബീഗം സംസാരിച്ചു.