ആറ്റിങ്ങൽ:പി.എം.എ ഫൗണ്ടേഷൻ മണനാക്ക് പി.എം.എ ബിൽഡിംഗിൽ സംഘടിപ്പിച്ച ജയൻ അനുസ്മരണവും കാഥികൻ മണമ്പൂർ രാധാകൃഷ്ണന്റെ മൂന്നാം ചരമ വാർഷികവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പി.എം.എ ഫൗണ്ടേഷൻ സെക്രട്ടറി പി.എം.എ ഷിബു അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.എസ്.ഫിറോസ് ലാൽ,ഫൗണ്ടേഷൻ വൈസ് പ്രസിഡന്റ് വക്കം മനോജ്,അജാസ്,റഫീഖ്,മുഹമ്മദ് ഫസ്,അഡ്വ.കടയ്ക്കാവൂർ മണികണ്ഠ ദാസ് എന്നിവർ സംസാരിച്ചു.