തിരുവനന്തപുരം: വേളിക്ക് സമീപം ട്രെയിനിടിച്ച് പത്ത് പോത്തുകൾ ചത്തു. തിരുവനന്തപുരത്ത് നിന്നു കണ്ണൂരിലേക്ക് പോകുകയായിരുന്ന ജനശതാബ്ദി എക്‌സ്‌പ്രസാണ് പോത്തുകളെ ഇടിച്ചത്. ഇന്നലെ വൈകിട്ട് മൂന്നോടെ ഇവ ട്രാക്കിലൂടെ നടന്നുപോകുമ്പോഴാണ് സംഭവം. അപകടത്തെ തുടർന്ന് ജനശതാബ്ദി എക്‌സ്‌പ്രസ് 45 മിനിട്ട് പിടിച്ചിട്ടു. ട്രെയിനിനുണ്ടായ നിസാര തകരാറുകൾ പരിഹരിച്ചാണ് യാത്ര തുടർന്നത്. ചെന്നൈ മെയിൽ ഒരു മണിക്കൂറും തിരുവനന്തപുരം - കോട്ടയം പാസഞ്ചർ ഒന്നര മണിക്കൂറും വൈകി. പോത്തുകളുടെ ഉടമസ്ഥനെ കണ്ടെത്താനായില്ല. റെയിൽവേ പൊലീസ് കേസെടുത്തു.