വെള്ളറട: കുന്നത്തുകാൽ സമ്പൂർണ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 4 ന് കോട്ടുക്കോണം സി. എസ്. ഐ പള്ളിഅങ്കണത്തിൽ ചേരുന്ന യോഗത്തിൽ ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും. സി.കെ. ഹരീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. പഞ്ചായത്ത് പ്രദേശത്തെ ജലക്ഷാമം പൂർണമായും പരിഹരിക്കുന്നതിന് സംസ്ഥാന സർക്കാരിന്റെ പ്ളാൻ പദ്ധതിയിൽ ഉൾപ്പെടുത്തി 3. 8 കോടി രൂപ ചെലവഴിച്ച് 9.15 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ജലസംഭരണിയും പണിതിട്ടുണ്ട്.ഈ പദ്ധതിയിലൂടെ പഞ്ചായത്ത് പ്രദേശത്ത് മുഴുവൻ കുടിവെള്ളം എത്തിക്കാൻ കഴിയും. യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്. എസ് അരുൺ , ആനാവൂർ നാഗപ്പൻ, ചെറ്റച്ചൽ സഹദേവൻ, പി സുജാതകുമാരി, തുടങ്ങി വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ സംസാരിക്കും.