വർക്കല:കെ.എസ്.ടി.എ വർക്കല ഉപജില്ല സമ്മേളനം സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പി.വി.രാജേഷ് ഉദ്ഘാടനം ചെയ്തു. സബ് ജില്ലാ പ്രസിഡന്റ് ബി ബൈജു അദ്ധ്യക്ഷത വഹിച്ചു.സ്വാഗത സംഘം ചെയർമാൻ വി.സുനിൽ കെ.എസ്.ടി.എ ടൗൺ ബ്രാഞ്ച് സെക്രട്ടറി വി.അജയകുമാർ,ജില്ലാ ജോയിന്റ് സെക്രട്ടറി അജയകുമാർ എന്നിവർ സംസാരിച്ചു.പ്രതിനിധി സമ്മേളനത്തിൽ സബ് ജില്ല വൈസ് പ്രസിഡന്റ് സുജാ രക്തസാക്ഷി പ്രമേയവും സബ് ജില്ലാ ജോയിൻ സെക്രട്ടറി ഉണ്ണികൃഷ്ണൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു.ജില്ലാ എക്സിക്യൂട്ടീവ് അംഗം ബി.എം.ശ്രീലത സംഘടനാ റിപ്പോർട്ടും സബ് ജില്ലാ സെക്രട്ടറി എം.ബൈജു പ്രവർത്തന റിപ്പോർട്ടും സബ് ജില്ല ഖജാൻജി വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു.ഭാരവാഹികളായി ബി.ബൈജു( പ്രസിഡന്റ്),എം,ആർ. വിമൽകുമാർ( വൈസ് പ്രസിഡന്റ്) സുജ എസ്( വൈസ് പ്രസിഡന്റ്) ഡി എസ് ബിജു( വൈസ് പ്രസിഡന്റ്) എസ് ഉണ്ണികൃഷ്ണൻ( സെക്രട്ടറി).ജി.അജയൻ(ജോയിന്റ് സെക്രട്ടറി),എൻ.ജെ.ജോസ്( ജോയിന്റ് സെക്രട്ടറി),ഡി,ഷിബി( ജോയിന്റ് സെക്രട്ടറി),എസ്.ലൗലി( ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു.