nov17c

ആറ്റിങ്ങൽ: മണ്ഡലകാലം തുടങ്ങിയതോടെ ആറ്റിങ്ങൽ നഗരത്തിലും പരിസരങ്ങളിലും ഭജനപ്പുരകൾ ഉണർന്നു. ഇന്നലെ രാവിലെമുതൽത്തന്നെ ഭജനപ്പുരകളിൽ ആരാധനയും ചടങ്ങുകളും ആരംഭിച്ചു. മിക്ക ഇടങ്ങളിലും ഒന്നാംതീയതി കഞ്ഞിസദ്യയും ഉണ്ടായിരുന്നു. ആറ്റിങ്ങൽ ചിറയിൻകീഴ് റോഡിൽ പടിഞ്ഞാറേ നാലുമുക്കു മുതൽ വിളയിൽമൂല വരെയുള്ള ഒന്നര കിലോമീറ്ററിനകത്ത് അഞ്ച് ഭജന മഠങ്ങളാണ് ഉയർന്നിട്ടുള്ളത്. കൂടാതെ കലാകേന്ദ്രമായ എ.പി.എ.സി ഹാളിലും ഭജനമണ്ഡപം ഉയർന്നിട്ടുണ്ട്. 70 വർഷത്തോളമായി ഇവിടെ മുടങ്ങാതെ ഭജനമണ്ഡപം നടന്നു വരികയാണെന്ന് പ്രസിഡന്റ് എം.ആർ. മധു പറഞ്ഞു. മണ്ഡലകാലം തീരുന്നതുവരെ ഇവിടങ്ങളിൽ അയ്യപ്പ പൂജകളും കഞ്ഞി സദ്യയും ഭജനയും കലാപരിപാടികളുമുണ്ടാകും. അയ്യപ്പന്മാരുടെ കെട്ടുനിറയ്ക്കലും പ്രധാന ചടങ്ങാണ്.