തിരുവനന്തപുരം: നാഷണൽ സ്കിൽ ഡെവലപ്മെന്റ് ബോർഡും സ്വദേശി ഗ്രാമവികസന കേന്ദ്രവും സംയുക്തമായി 19, 20 തീയതികളിൽ കേശവദാസപുരം സ്കിൽ ഡെവലപ്മെന്റ് ട്രെയിനിംഗ് സെന്ററിൽ ക്രിസ്മസ് കേക്ക് നിർമാണത്തിൽ പരിശീലനം നൽകുന്നു. രാവിലെ 10 മുതൽ വൈകിട്ട് 4 വരെയാണ് പരിശീലനം. രജിസ്ട്രേഷൻ ഫീസ് 150 രൂപ. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9400470831.