sisu

വെമ്പായം: "കുട്ടികൾ നവഭാരത ശില്പികൾ" എന്ന സന്ദേശവുമായി വട്ടപ്പാറ ലൂർദ് മൗണ്ട് പബ്ലിക് സ്കൂളിൽ ശിശുദിന റാലി സംഘടിപ്പിച്ചു. വട്ടപ്പാറ പൊലീസ് സബ്ബ് ഇൻസ്പെക്ടർ അശ്വനി റാലി ഉദ്ഘാടനം ചെയ്തു. ചാച്ചാജിയായി എത്തിയ ആറാം ക്ലാസുകാരി കൃഷ്ണവേണി ശിശുദിനസന്ദേശം നൽകി. സ്കൂൾ മാനേജർ റവ. ബ്രദർ ജൈയിൽസ് തെക്കേമുറി ചടങ്ങിൽ അദ്ധ്യക്ഷനായി. അഡ്മിനിസ്ട്രേറ്റർ റവ. ബ്രദർ സി.പി. ജോസ്, പ്രിൻസിപ്പൽ മറിയാമ്മ ജോർജ് തുടങ്ങിയവർ പങ്കെടുത്തു. സമകാലിക സംഭവങ്ങൾ കോർത്തിണക്കിയുള്ള അദ്ധ്യാപകരുടെ പരിപാടികളും നടന്നു.