ചിറയിൻകീഴ്:അഴൂർ ഭഗവതി ക്ഷേത്രത്തിൽ പുതുതായി പണികഴിപ്പിച്ച ആഡിറ്റോറിയത്തിന്റെ സമർപ്പണം ഇന്നലെ നടന്നു. ക്ഷേത്രത്തിലെ പ്രത്യേക പൂജകൾക്ക് ശേഷം രാവിലെ 8.30ന് ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് വി.സിദ്ധാർത്ഥൻ ആഡിറ്റോറിയം ഉദ്ഘാടനം ചെയ്തു.ക്ഷേത്ര മേൽശാന്തി രാജേഷ് പോറ്റി,ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി സി.ഷാജി,ട്രഷറർ ജി.തുളസീദാസ്,അഴൂർ വിജയൻ,സി.സുര, കെ.ഓമന എന്നീ ഗ്രാമപഞ്ചായത്തംഗങ്ങളും വി.കെ.ശശിധരൻ,ത്യാഗരാജൻ,തുളസീധരൻ എന്നിവരും പങ്കെടുത്തു. ക്ഷേത്രത്തിലെ സ്റ്റേജിനോട് ചേർന്ന് പതിനേഴ് ലക്ഷം രൂപ ചെലവിലാണ് ആഡിറ്റോറിയം പണികഴിപ്പിച്ചിരിക്കുന്നത്.