മലയിൻകീഴ്:വിളവൂർക്കൽ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ നിർമ്മിക്കുന്ന പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനം ഐ.ബി.സതീഷ്.എം.എൽ.എ നിർവഹിച്ചു. 2.10 കോടി രൂപ ഗവൺമെന്റ് ഫണ്ട് വിനിയോഗിച്ച് മൂന്ന് നില മന്ദിരമാണ് നിർമ്മിക്കുന്നത്.ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധുവിന്റെ അദ്ധ്യക്ഷതയിൽ വിളവൂർക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.അനിൽകുമാർ(വിളവൂർക്കൽ ഉണ്ണി),ജില്ലാപഞ്ചായത്ത് അംഗം എസ്.ശോഭനകുമാരി,ബ്ലോക്ക് പഞ്ചായത്ത് അംഗം മായാരാജേന്ദ്രൻ,വാർഡ് അംഗം എൽ.ജയകുമാരി,പി.ടി.എ.പ്രസിഡന്റ് പി.പ്രശാന്ത്,പ്രിൻസിപ്പാൾ ബി.ആർ.പ്രീത,ആർ.വി.ജയകുമാർ എന്നിവർ സംസാരിച്ചു.