നെയ്യാ​റ്റിൻകര: കു​റ്റിയായണിക്കാട് എൻ.എസ്.എസ് കരയോഗ പൊതുയോഗം കാട്ടാക്കട താലൂക്ക് യൂണിയൻ പ്രസിഡന്റ് ബി. ചന്ദ്രശേഖരൻ നായർ ഉദ്ഘാടനം ചെയ്തു.ബി.എസ്.പ്രദീപ്കുമാർ (താലൂക്ക് യൂണിയൻ സെക്രട്ടറി),ഗോപാലകൃഷ്ണൻ നായർ ( യൂണിയൻ വൈസ് പ്രസിഡന്റ്),മണികണ്ഠൻനായർ (മേഖല കൺവീനർ) തുടങ്ങിയവർ സംസാരിച്ചു.ഭാരവാഹികളായി പ്രഭാകരൻനായർ (പ്രസിഡന്റ്),ശശികുമാർ (വൈസ് പ്രസിഡന്റ്),സുരേന്ദ്രൻനായർ (സെക്രട്ടറി),അനിൽകുമാർ (ജോയിന്റ് സെക്രട്ടറി),രാജേഷ് (ട്രഷറർ),സുരേഷ്‌കുമാർ,രതീഷ് കുമാർ (യൂണിയൻ പ്രതിനിധികൾ) എന്നിവരെ തിരഞ്ഞെടുത്തു.