വെഞ്ഞാറമൂട്:വാമനപുരം മേജർ കുറ്റൂർ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞത്തിന് ഇന്ന് തിരിതെളിയും. രാവിലെ 7 മുതൽ എകാഹ നാരായണീയ പാരായണ യജ്ഞം വൈകിട്ട് 6.30ന് ഭദ്രദീപ പ്രതിഷ്ഠ തുടർന്ന് മാഹാത്മ്യ പ്രഭാഷണം എന്നിവ നടക്കും.യജ്ഞാചാര്യൻ സതീഷ് ചന്ദ്രൻ മുട്ടത്തറ കൃഷ്ണാലയത്തിന്റെ മുഖ്യ കാർമ്മികത്വത്തിൽ യജ്ഞാഹോതാവ് ഉണ്ണികൃഷ്ണൻ അഷ്ടപതി,യജ്ഞ പൗരാണികർ പുനലൂർ രാജീവ്,മെഴുവേലി അനു,കൊടിയം സുനിൽ ശ്രുതിലയം,വള്ളിക്കുന്നം രാധാകൃഷ്ണൻ,നൂറനാട് ജയൻ ക്ഷേത്രതന്ത്രി തിരുവല്ല കുറ്റക്കാട് തെക്കേടത്ത് ഇല്ലത്ത് ബ്രഹ്മശ്രീ സുബ്രഹ്മണ്യ നാരായണൻ ഭട്ടതിരി,ക്ഷേത്രശാന്തി രാകേഷ് പോറ്റി കിഴക്കേമഠം കല്ലറ എന്നിവർ കാർമ്മികത്വം വഹിക്കും.24 ന് സമാപിക്കും