വെഞ്ഞാറമൂട്: വേറ്റിനാട് ഊരൂട്ട് മണ്ഡപം ക്ഷേത്രത്തിൽ മണ്ഡല മകരവിളക്ക് മഹോത്സവത്തിന് ഇന്ന് തിരിതെളിയും. ജനുവരി പതിനഞ്ചിന് സമാപിക്കും. ഇന്ന് രാവിലെ 7 ന് നടക്കുന്ന മഹാഗണപതി ഹോമത്തോടെ മഹോത്സവത്തിന് ആരംഭമാകും. 19 ന് രാവിലെ 8ന് ആയില്ല്യപൂജ, വൈകിട്ട് 5.30ന് മാസ പൊങ്കാല, ഡിസംബർ 10 ന് കാർത്തിക ചിറപ്പ് വൈകിട്ട് 6.30ന് കാർത്തിക ദീപം ദീപാരാധന 11 ന് വൈകുന്നേരം 5 ന് ഐശ്വര്യപൂജ, 16 ന് രാവിലെ 8ന് ആയില്ല്യപൂജ, 17 ന് രാവിലെ 7 ന് മഹാഗണപതി ഹോമം, വൈകിട്ട് 5.30ന് മാസ പൊങ്കാല 27 ന് മണ്ഡലപൂജ രാവിലെ 6.30 മുതൽ വൈകിട്ട് 6.30 വരെ അഖണ്ഡനാമജപം.ഉച്ചയ്ക്ക് 12.30ന് അയ്യപ്പ കഞ്ഞി സദ്യ വൈകിട്ട് 6.30ന് വിളക്കും ദീപാരാധനയും തുടർന്ന സമൂഹ പൂജ ജനുവരി 10 ന് വൈകിട്ട് 5ന് ഐശ്വര്യ പൂജ 13 ന് രാവിലെ 8ന് ആയില്ല്യപൂജ 15 ന് മകരവിളക്ക് വൈകിട്ട് 6.30ന് മകരസംക്രാന്തി പൂജ എന്നിവയാണ് പ്രധാന കാര്യപരിപാടികൾ.