തിരുവനന്തപുരം: വെട്ടുകാട് മാദ്രെ ദെ ദേവൂസ് പള്ളിയിൽ ക്രിസ്തുരാജത്വ തിരുനാളിനോടനുബന്ധിച്ച് വിശ്വാസ പ്രഖ്യാപന റാലി നടത്തി. മതബോധന അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ ആയിരക്കണക്കിന് വിദ്യാർത്ഥികൾ പങ്കെടുത്ത റാലിയിൽ ബാൻഡ്, ചെണ്ട മേളങ്ങൾ അകമ്പടിയായി. മാതാവിന്റെ രൂപം എഴുന്നള്ളിച്ച ഫ്‌ളോട്ടും ഉണ്ടായിരുന്നു. തുടർന്ന് നടന്ന ദിവ്യബലിക്ക് ഫാ. ബിനോയി നേതൃത്വം നൽകി. ഫാ. ജോയി വചനപ്രഘോഷണം നടത്തി. രാവിലെ 10.30നും വൈകിട്ട് 5നും നടന്ന സമൂഹദിവ്യബലിയിലും 7.30ന് നടന്ന ക്രിസ്തുരാജ പാദപൂജയിലും നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു.