v

കടയ്ക്കാവൂർ: കൊല്ലമ്പുഴ പാലത്തിൽ നിന്ന് ആറ്റിൽ ചാടിയ യുവാവ് മരിച്ചു. അവനവൻചേരി പൈപ്പുലെയ്നിൽ പ്ളാപ്പളളി വീട്ടിൽ അനിൽകുമാർ - ബേബി ദമ്പതികളുടെ മകൻ അജീഷ് (26)ആണ് മരിച്ചത്. മാർജിൻഫ്രീ ജീവനക്കാരനായ. അജീഷ് ശനിയാഴ്ച്ച രാത്രി ആറ്റിങ്ങൽ കൊല്ലമ്പുഴ പാലത്തിൽ നിന്നാണ് ആറ്റിൽചാടിയത്. കടയ്ക്കാവൂർപൊലീസും ആറ്റിങ്ങൽ ഫയർഫോഴ്സും ചേർന്ന് നാട്ടുകാരുടെ സഹകരണതോടെ തെരച്ചിൽ ആരംഭിച്ചിരുന്നു.ഇന്നലെ കൊല്ലമ്പുഴ പാലത്തിനുസമീപത്തു നിന്നാണ് മൃതദേഹം കിട്ടിയത്. പോസ്റ്റ് മാർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.