ശ്രീകാര്യം: ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിൽ മണ്ഡലപൂജയോടനുബന്ധിച്ച് നടത്തിവരാറുള്ള നാമജപയജ്ഞത്തിന് തുടക്കമായി. 41 ദിവസം നീണ്ടുനിൽക്കുന്ന നാമജപയജ്ഞം ഗുരുദേവ ജന്മഗൃഹമായ വയൽവാരം വീടിന് മുന്നിൽ നടന്ന ചടങ്ങിൽ ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ ഉദ്ഘാടനം ചെയ്തു. സമൂഹ ഗണപതി ഹോമത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. വനിതാ സ്വയം സഹായ സംഘത്തിലെ അംഗങ്ങളുടെ നേതൃത്വത്തിൽ ഗുരുദേവ കൃതികളുടെ പാരായണം നടന്നു. നൂറുകണക്കിന് ഭക്തർ പങ്കെടുത്ത ചടങ്ങുകൾക്ക് സി. രാജേന്ദ്രൻ, ഷൈജു പവിത്രൻ, എസ്. സനിൽകുമാർ, അശോകൻ ഗാന്ധിപുരം, ഷിബു .പി.എസ്, സുനിൽകുമാർ, വി. ശശിധരൻ, സുരേഷ് .എസ്.എൻ.വി എന്നിവർ നേതൃത്വം നൽകി.