biju-john-55

എഴുകോൺ: വീടിന്റെ മുകളിലത്തെ നിലയിലേക്ക് കയറുന്നതിനിടെ അദ്ധ്യാപകൻ കുഴഞ്ഞുവീണ് മരിച്ചു. ഇരുമ്പനങ്ങാട് ചിറ്റാകോട് മാറനാട് റോസ് കോട്ടിൽ (തേക്കിൽ) ബൈജു ജോണാണ് (55) മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് 7.30ന് കോണിപ്പടിയിലൂടെ മുകളിലെ നിലയിലേക്ക് കയറുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഇരുമ്പനങ്ങാട് എ.ഇ.പി.എം.എച്ച്.എസ്.എസിലെ ഹൈസ്കൂൾ അദ്ധ്യാപകനാണ്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് മാറനാട് മാർ ബർസൗമ ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ഷീജ ബൈജു (കെ.എസ്.എം.വി.എച്ച്.എസ്.എസ്, ഇടവ ). മക്കൾ: അലൻ ബൈജു ജോൺ, അഷ്ന ഹന്ന ബൈജു.