sreeja
ശ്രീജ

തിരുവനന്തപുരം: കരിക്കകത്ത് നടന്ന വാഹനാപകടത്തിൽ പരിക്കേറ്ര് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു. ആനയറ കുടവൂർ മണ്ണാവിളാകം ടി.സി 92/447 ശ്രീനിലയത്തിൽ അശോക് കുമാറിന്റെ മകൾ ശ്രീജ അശോകാണ് (22)​ മരിച്ചത്. ഈ മാസം നാലിന് കരിക്കകം ക്ഷേത്രത്തിന് സമീപമാണ് അപകടമുണ്ടായത്. ശ്രീജയുടെ അമ്മ തങ്കമണി സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു. തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ശ്രീജ. കരിക്കകം ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞ് റോഡ് മുറിച്ചുകടക്കുമ്പോഴാണ് ഇരുവരെയും വാഹനമിടിച്ചത്. തിരുനെൽവേലി രാജാസ് എൻജിനിയറിംഗ് കോളേജിൽ നാലാംവർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിനിയായ ശ്രീജ സ്റ്രഡി ലീവിൽ നാട്ടിൽ വന്നതായിരുന്നു. സഹോദരൻ: ശ്രീജിത്ത് (ഗൾഫ്)

ഫോട്ടോ: ശ്രീജ