ambala

അമ്പലപ്പുഴ: അമ്പലപ്പുഴ- തിരുവല്ല പാതയിൽ കരുമാടി ജംഗ്ഷനുസമീപം മോട്ടോർ ബൈക്ക് മതിലിൽ ഇടിച്ച് കോളേജ് വിദ്യാർത്ഥി മരിച്ചു.

എടത്വ സെന്റ് അലോഷ്യസ് കോളേജ് ബികോം ടാക്‌സ് അവസാന വർഷ വിദ്യാർത്ഥിയും തകഴി ചെക്കിടിക്കാട് പഴയപുരയ്ക്കൽ ആശാമ്പറമ്പിൽ മിനിയുടെ മകനുമായ കെവിൻ ബിജു (20) ആണ് മരിച്ചത്. സഹയാത്രികനായ എടത്വ പഞ്ചായത്ത് 14-ാം വാർഡ് പച്ച പുത്തൻതറയിൽ സിബിയുടേയും മോനിമ്മയുടേയും മകൻ മോബിന് (19) ഗുരുതരമായി പരിക്കേറ്റു.ഇന്നലെ ഉച്ചയ്ക്ക് 2.50 ന് ആയിരുന്നു അപകടം. ഇരുവരേയും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് കെവിൻ മരിച്ചത്. തലയ്ക്ക് പരിക്കേറ്റ മോബിൻ അപകടനില തരണം ചെയ്തിട്ടില്ല. ഏക സഹോദരി ക്ലെറിൻ.