കോവളം: അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ച ആട്ടോ ഡ്രൈവർ അറസ്റ്റിൽ. കോവളം വലിയ കുളത്തിൻകര പുളിശിലാം മൂട് വീട്ടിൽ അപ്പിയെന്ന് വിളിക്കുന്ന സനൽകുമാർ (36) ആണ് അറസ്റ്റിലായത്. അയൽവാസിയായ കോവളം വലിയകുളത്തിൻകര വീട്ടിൽ കൊച്ചു മണിയെന്ന മോഹനനെ (45) ആക്രമിച്ച കേസിലാണ് അറസ്റ്റ്. കഴിഞ്ഞ ദിവസം സന്ധ്യയോടെ പ്രതിയുടെ വീടിന്റെ സമീപത്തു കൂടിനടന്ന് വരികയായിരുന്ന മോഹനനെ തടഞ്ഞു നിറുത്തി ഇടത് കൈയിൽ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. ഇരുവരും ഏതാനും ആഴ്ചകൾക്ക് മുമ്പ് വാക്കേറ്റം നടന്നിരുന്നതായും ഇതിന്റെ വൈരാഗ്യമാകാം സംഘർഷത്തിൽ കലാശിച്ചതെന്നും കോവളം എസ്.ഐ അനീഷ് കുമാർ പറഞ്ഞു.