തിരുവനന്തപുരം:ചിന്മയ മിഷൻ പ്രവർത്തനങ്ങളുടെ ഷഷ്ട്യബ്ദപൂർത്തി ആഘോഷ സമാപന പരിപാടിയായ ' ചിന്മയ സൗരഭം 60' ൽ ഹിന്ദുമഹാസമ്മേളനം ' സംസ്‌കൃതം സംസ്‌കാരം' എന്ന വിഷയത്തിൽ നടന്ന പ്രഭാഷണം സംസ്‌കൃത ഭാരതി ദേശീയ സമ്പർക്ക പ്രമുഖ് ഡോ.കെ.നന്ദകുമാർ ഉദ്ഘാടനം ചെയ്‌തു.ഡോ.പ്രദീപ് വർമ്മ,ഡോ.ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി എന്നിവർ സംസാരിച്ചു. തുടർന്ന് ' മരണവും പുനർജന്മവും' എന്ന വിഷയത്തിൽ സ്വാമി ശാരദാനന്ദയുടെ പ്രഭാഷണം നടന്നു.ഇന്ന് രാവിലെ 9.30ന് സ്വാമി സാന്ദ്രാനന്ദ,സ്വാമി വിവിക്താനന്ദ,സ്വാമി മോക്ഷവ്രതാനന്ദ തുടങ്ങിയവർ പങ്കെടുക്കുന്ന സന്ന്യാസി സമ്മേളനവും നടക്കും. വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തിൽ ഒ.രാജഗോപാൽ എം.എൽ.എ സമാപന സന്ദേശം നൽകും.