auto
auto

തിരുവനന്തരപുരം: ഇരുചക്ര വാഹനങ്ങളിലെ പിൻസീറ്റ് യാത്രക്കാർക്കും ഹെൽമറ്റ് നിർബന്ധമാക്കി സംസ്ഥാന സർക്കാർ ഉടൻ ഉത്തരവ് പുറപ്പെടുവിക്കും. ഉത്തരവ് എന്ന് മുതൽ നടപ്പിലാക്കണമെന്ന് ഇന്ന് തീരുമാനമെടുക്കും.

ഹെൽമറ്റ് ധരിക്കുന്നതിൽ ഇളവ് നൽകാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബഞ്ച് വ്യക്തമാക്കിയതിനെ തുടർന്നാണ് കേന്ദ്രനിയമ പ്രകാരം പിൻസീറ്റ് യാത്രക്കാർക്കും ഹെൽമറ്റ് വേണമെന്ന ഉത്തരവിറക്കാൻ സർക്കാർ നിർബന്ധിതമായത്.

ചൊവ്വാഴ്ചയ്ക്കകം തീരുമാനം അറിയിച്ചില്ലെങ്കിൽ നിയമാനുസൃത ഉത്തരവ് പുറപ്പെടുവിക്കേണ്ടി വരുമെന്ന് ഹൈക്കോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

2019 ആഗസ്റ്റ് 9 നാണ് പിൻസീറ്റ് യാത്രക്കാർക്കും ഹെൽമറ്റ് നിർബന്ധമാക്കി കേന്ദ്രം നിയമം ഭേദഗതി ചെയ്തത്. അതുപ്രകാരം നാലു വയസിനു മുകളിലുള്ളവർക്ക് ഹെൽമറ്റിന് ഇളവില്ല. സിക്ക്കാർക്കു മാത്രമാണ് ഇളവുള്ളത്. എന്നാൽ 1988 ലെ കേന്ദ്ര മോട്ടോർ വാഹന നിയമം ഭേദഗതി ചെയ്ത് കേരളം പിൻസീറ്റ് യാത്രക്കാർക്ക് ഇളവ് അനുവദിച്ചിരുന്നു.