തിരുവനന്തപുരം : ഇന്നലെ നടന്ന അവസാന ഗ്രൂപ്പ് മത്സരത്തിൽ 113 റൺസിന് രഞ്ജി ചാമ്പ്യൻമാരായ വിദർഭയെ കീഴടക്കി തമിഴ്നാട് സെയ്ദ് മുഷ്‌താഖ് അലി ട്രോഫി ട്വന്റി 20 ക്രിക്കറ്റിന്റെ സൂപ്പർ ലീഗിലെത്തി. ബി ഗ്രൂപ്പിൽ രണ്ടാംസ്ഥാനക്കാരായി വിദർഭയും സൂപ്പർ ലീഗിലെത്തിയപ്പോൾ ആതിഥേയരായ കേരളം പുറത്തായി.
ആഗറിന് പരിക്ക്
അഡ്‌ലെയ്ഡ് : ആസ്ട്രേലിയൻ ലെഫ്ട് ആംസ്പിന്നർ ആഷ്‌ടൺ ആഗറിന് ആഭ്യന്തര ക്രിക്കറ്റ് മത്സരത്തിൽ ഫീൽഡിംഗിനെ
മൂക്കിന്
പരിക്കേറ്റു. ഒരു ക്യാച്ചെടുക്കാനായി ഒാടുന്നതിനിടെ സ്വന്തം സഹോദരനുമായി കൂട്ടിയിടിച്ചാണ് അപകടം. കൂട്ടിയിടിക്കിടെ പന്ത്
കണ്ണിൽ
പതിക്കുകയായിരുന്നു. ഗ്രൗണ്ടിൽ ചോരയൊലിച്ചുവീണ ആഗറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഷമിയും മായാങ്കും
കരിയർ ബെസ്റ്റ് റാങ്കിംഗിൽ
ബംഗ്ളാദേശിനെതിരെ ആദ്യടെസ്റ്റിലെ മിന്നുന്ന പ്രകടനത്തോടെ ഇന്ത്യൻ ഒാപ്പണർ മായാങ്ക് അഗർവാളും പേസർ മുഹമ്മദ് ഷമിയും കരിയർ ബെസ്റ്റ് ടെസ്റ്റ് റാങ്കിംഗ് പൊസിഷനിലെത്തി.
7
ബൗളർമാരുടെ പട്ടികയിൽ ഷമിയുടെ സ്ഥാനം. 790 പോയിന്റാണ് ഷമിക്കുള്ളത്.
........... (877) ബുംറയും (832) മാത്രമാണ് ഷമിയേക്കാൾ റാങ്കിംഗ് പോയിന്റുകൾ നേടിയിട്ടുള്ള ഇന്ത്യൻ പേസർമാർ.
11
ബാറ്റ്സ്‌മാൻമാരുടെ പട്ടികയിൽ മായാങ്കിന്റെ സ്ഥാനം
4
ആൾ റൗണ്ടർമാരുടെ പട്ടികയിൽ രവിചന്ദ്രൻ അശ്വിൻ
20
ബൗളർമാരുടെ പട്ടികയിൽ ഇശാന്ത്
22
ഉമേഷ് യാദവ്
പിങ്ക് പന്തിന് പിച്ച് റെഡി
കൊൽക്കത്ത : ഇന്ത്യ ചരിത്രത്തിലാദ്യമായി വേദിയാകുന്ന ഡേ ആൻഡ് നൈറ്റ് ടെസ്റ്റിന് നാലുദിവസം മാത്രം ശേഷിക്കേ ഇൗഡൻ ഗാർഡൻസിൽ മത്സരത്തിനുള്ള പിച്ച് തയ്യാറായി.
ഇൗമാസം 22 നാണ് ബംഗ്ളാദേശുമായുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് പിങ്ക് പന്തിൽ ഇൗഡനിൽ അരങ്ങേറുന്നത്. വർഷങ്ങൾക്കുമുമ്പേ ആസ്ട്രേലിയ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഡേ ആൻഡ് നൈറ്റ് ടെസ്റ്റ് കളിച്ചുതുടങ്ങിയെങ്കിലും ഇന്ത്യ ഇൗ പരീക്ഷണത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. എന്നാൽ ബി.സി.സി.ഐ അദ്ധ്യക്ഷനായി ചുമതലയേറ്റ മുൻ നായകൻ സൗരവ് ഗാംഗുലി പ്രത്യേക താത്പര്യമെടുത്താണ് പിങ്ക് ടെസ്റ്റിന് വഴിയൊരുക്കിയത്.
ആദ്യടെസ്റ്റിൽ ബംഗ്ളാദേശിനെ ഇന്നിംഗ്സിനും 130 റൺസിനും തോൽപ്പിച്ച് മിന്നുന്ന ഫോമിലാണ് ഇന്ത്യ.
കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയ്ക്കും ചുഴലിക്കാറ്റിനും ഇടയ്ക്ക് വളരെ ബുദ്ധിമുട്ടിയാണ് ക്യുറേറ്റർമാർ പിച്ചൊരുക്കിയത്.
പൃഥ്വി ഷാ
റിട്ടേൺസ്
മുംബയ് : പരിക്കിന്റെയും ഉത്തേജക വിലക്കിന്റെയും ഇടവേളയ്ക്ക് ശേഷം കളിക്കളത്തിലേക്ക് മടങ്ങിയെത്തിയ യുവ ബാറ്റ്‌സ്മാൻ പൃഥ്വി ഷാ സെയ്ദ് മുഷ് താഖ് അലി ക്രിക്കറ്റ് മത്സരത്തിൽ മുംബയ്ക്ക് വേണ്ടി ആസാമിനെതിരെ അർദ്ധ സെഞ്ച്വറി നേടി. 39 പന്തുകളിൽ 69 റൺസ് നേടിയ ഷാ ഇന്ത്യൻ ടീമിലേക്ക് തിരിച്ചുവരാനുള്ള ശ്രമത്തിലാണ്.
ഇനി വേൾഡ് അത്‌ലറ്റിക്സ്
ഇന്റർനാഷണൽ അസോസിയേഷൻ ഒഫ് അത്‌ലറ്റിക്സ് ഫെഡറേഷന്റെ പേര് വേൾഡ് അത്‌ലറ്റിക്സ് എന്നാക്കി മാറ്റി.
തീം-സിസ്റ്റിപ്പാസ്
ഫൈനൽ
ലണ്ടൻ : സീസണിലെ അവസാന പുരുഷ ടെന്നിസ് ടൂർണമെന്റായ എ.ടി.പി ഫൈനൽസിന്റെ കലാശപ്പോരാട്ടത്തിൽ ആസ്ട്രിയൻ താരം ഡൊമിനിക് തീമും ഗ്രീക്ക് കാരൻ സ്റ്റെഫാനോസ് സിസ്റ്റിപ്പാസും ഏറ്റുമുട്ടും.
നിലവിലെ ചാമ്പ്യൻ അലക്‌സാണ്ടർ സ്വെരേവിനെ സെമിയിൽ കീഴടക്കിയാണ് ഡൊമിനിക്ക് തീം ഫൈനലിലെത്തിയത്. 7-5, 6-3 എന്ന സ്കോറിനാണ് തീം സ്വെരേവിനെ വീഴ്ത്തിയത്. കഴിഞ്ഞ വർഷത്തെ ഫൈനലിൽ നൊവാക്ക് ജോക്കോവിച്ചിനെ കീഴടക്കിയാണ് സ്വെരേവ് കിരീടം നേടിയിരുന്നത്.
ആദ്യസെമിയിൽ മുൻ ലോക ഒന്നാംനമ്പർ താരം റോജർ ഫെഡററേ തോൽപ്പിച്ചാണ് സിസ്റ്റിപ്പാസ് ഫൈനലിലേക്ക് എത്തിയത്. 6-3, 6-4 എന്ന സ്കോറിനായിരുന്നു ഗ്രീക്ക് താരത്തിന്റെ വിജയം.