പാറശാല: കാരോട് ഗ്രാമ പഞ്ചായത്തിലെ ഭിന്നശേഷിക്കാരുടെ ഉത്സവമായ സർഗോത്സവം 2019 സംസ്ഥാന വികലാംഗ ക്ഷേമ കോർപറേഷൻ ചെയർമാൻ അഡ്വ. പരശുവയ്ക്കൽ മോഹനൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സൗമ്യഉദയൻ അദ്ധ്യക്ഷത വഹിച്ചു. പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ.സലൂജ മുഖ്യതിഥിയായി. സിനിമ താരം ജോബി സമ്മാനദാനം നിർവഹിച്ചു. ജില്ലാ പഞ്ചായത്തംഗം അഡ്വ.എസ്.കെ. ബെൻഡാർവിൻ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.