പാറശാല: സർക്കാരിൽ നിന്നും സാമൂഹ്യ പെൻഷൻ കൈപ്പറ്റി വരുന്ന എല്ലാ ഗുണഭോക്താക്കളും തുടർന്നും പെൻഷൻ ലഭിക്കുന്നതിനായി അക്ഷയ കേന്ദ്രങ്ങളിൽ എത്തി മാസ്റ്ററിംഗ്‌ നടത്തേണ്ടതാണെന്നാണ് ധനകാര്യ വകുപ്പിന്റെ നിർദ്ദേശമുണ്ട്. അതനുസരിച്ച് ഗ്രാമ പഞ്ചായത്തുകളിലെയും ക്ഷേമനിധി ബോർഡുകളിലെയും ഗുണഭോക്താക്കൾ നവംബർ 30 ന് മുൻപായി അക്ഷയ കേന്ദ്രങ്ങളിൽ എത്തി മാസ്റ്ററിംഗ്‌ നടത്തേണ്ടതാണ്. മസ്റ്ററിംഗിന്റെ ഫീസ് സർക്കാർ വഹിക്കുന്നതിനാൽ ഗുണഭോക്താവ് യാതൊന്നും നൽകേണ്ടതില്ല. കിടപ്പ് രോഗികളുടെ മസ്റ്ററിംഗ്‌ അക്ഷയ കേന്ദ്രം പ്രതിനിധികൾ ഡിസംബർ 5 ന് മുൻപായി വീടുകളിൽ എത്തി നടത്തുന്നതാണ്. മസ്റ്ററിംഗ്‌ നടത്താത്ത ഗുണഭോക്താക്കൾക്ക് അടുത്ത ഗഡു മുതൽ പെൻഷൻ അനുവദിക്കുന്നതല്ലെന്നും അറിയിച്ചിട്ടണ്ട്.