kk
അയ്യപ്പന് ചാർത്താനുള്ള കളഭവുമായി ശബരിമല മേൽശാന്തി സുധീർ നമ്പൂതിരി പ്രദക്ഷിണം വയ്ക്കുന്നു .മനോജ്‌കുമാർ സമീപം

ശബരിമല : പതിനേഴാം വർഷവും തുടർച്ചയായി വൃശ്ചികം ഒന്നിന് അയ്യപ്പസ്വാമിക്ക് കളകാഭിഷേകം നടത്തിയ ചാരിതാർഥ്യത്തിലാണ് കൊല്ലം അഞ്ചാലുംമൂട് മംഗലത്ത് ഹൗസിൽ മനോജ് കുമാർ. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് അയ്യപ്പന് കളകാഭിഷേകം നടത്തിയത്.
മൈസൂരിൽ നിന്നും വാങ്ങികൊണ്ടുവന്ന രണ്ടരകിലോ ചന്ദനവും നൂറുഗ്രാം പച്ചക്കർപ്പൂരവും 20 ഡപ്പി കുങ്കുമപ്പൂവും, 20 കുപ്പി പനിനീരും ചേർത്താണ് അയ്യപ്പസ്വാമിക്ക് ചാർത്താനുള്ള കളഭം തയ്യാറാക്കിയത്. മുൻവർഷങ്ങളിൽ കടപ്പാക്കട അയ്യപ്പസ്വാമി ക്ഷേത്രത്തിൽ നിന്നാണ് ഇവയെല്ലാം ചേർത്ത് അരച്ചുകൊണ്ടുപോകാറുള്ളതെങ്കിൽ ഇക്കുറി ചന്ദനം വാങ്ങിയ ശേഷം മുംബൈയിൽ നിന്നും അരയ്ക്കാനുള്ള യന്ത്രം കൂടി വാങ്ങിയിരുന്നു. ഇതിലാണ് ഇക്കുറി ചന്ദനം അരച്ച് തലേദിവസം തന്നെ സന്നിധാനത്തെത്തിയത്.
കേരളകൗമുദിക്ക് കൂടി വേണ്ടിയാണ് ഇക്കുറി ഭഗവാന് കളകാഭിഷേകം നടത്തിയതെന്ന് മനോജ് കുമാർ പറഞ്ഞു. അഭിഷേകത്തിന് ശേഷം പ്രസാദം ഭക്തർക്ക് വിതരണം ചെയ്തു.