3

പോത്തൻകോട്: സവാരി പോവുകയായിരുന്ന ആട്ടോയ്ക്കു പിന്നിൽ ഓയിൽ ടാങ്കർ ഇടിച്ച് ആട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്. ഓതിയറമൂല രാജേഷ് ഭവനിൽ വിശ്വംഭരനാണ് (56) പരിക്കേറ്റത്. യാത്രക്കാർ പരിക്കുകളില്ലാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് പോത്തൻകോട് കാട്ടായിക്കോണം റോഡിലെ പെട്രോൾ പമ്പിന് മുന്നിലായിരുന്നു സംഭവം. യാത്രക്കാരുമായി കാട്ടായിക്കോണം നരിക്കലിൽ നിന്ന് പോത്തൻകോട്ടേക്ക് വന്ന ആട്ടോയെ അതെ ദിശയിൽ നിന്ന് വന്ന ടാങ്കർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ആട്ടോ സമീപത്തെ ഇലക്ട്രിക് പോസ്റ്റിന്റെയും മതിലിന്റെയും ഇടയിൽ പെടുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഡ്രൈവറെ പോത്തൻകോട് പൊലീസിന്റെ നേതൃത്വത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടാങ്കർ ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു.