തിരുവനന്തപുരം: ലോക പ്രമേഹ ദിനത്തിൽ പി. കേശവദേവ് ട്രസ്റ്റും ജ്യോതിദേവ്സ് ഡയബറ്റിസ് ഹോസ്‌പിറ്റലും ഐ.എം.എ നേമം ശാഖയും സംയുക്തമായി സംഘടിപ്പിച്ച വിവിധ ബോധവത്കരണ പരിപാടികളുടെ ഭാഗമായി പൂജപ്പുര പാർക്ക് നീലവെളിച്ചത്തിൽ അലങ്കരിച്ചു. പ്രമേഹം - നിങ്ങളുടെ കുടുംബത്തെ രക്ഷിക്കൂ എന്നതാണ് ഇൗ വർഷത്തെ പ്രമേഹ മാസാചരണത്തിന്റെ വിഷയം.