പോത്തൻകോട് : അന്യ സംസ്ഥാന തൊഴിലാളി കിണറ്റിൽ വീണ് മരിച്ചു. അസാം സ്വദേശി രഞ്ജിത്ത് ദാസ് (37) ആണ് മരിച്ചത്. രാത്രിയിൽ താമസസ്ഥലത്ത് ഫോൺ വിളിച്ച് നട ക്കുന്നതിനിടയിൽ അബദ്ധത്തിൽ കിണറ്റിൽ വീണാണ് അപകടം. ഇന്നലെ രഞ്ജിത്ത് ദാസിനെ കാണാതായതിനെത്തുടർന്ന് കൂടെയുള്ളവർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പോത്തൻകോട് പൊലീസ് നടത്തിയ തിരച്ചിലിലാണ് ഇന്നലെ രാത്രിയോടെ കാട്ടായികോണം നരിക്കലിലെ വാടക വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴക്കൂട്ടത്ത് നിന്ന് അഗ്നിശമനസേന ഉദ്യോഗസ്ഥർ എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. പോത്തൻകോട് പൊലീസ് കേസെടുത്തു. രഞ്ജിത്ത് ദാസ് കെട്ടിട നിർമ്മാണ തൊഴിലാളിയാണ് .മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ
ക്യാപ്‌ഷൻ: മരിച്ച രഞ്ജിത്ത് ദാസ്