തിരുവനന്തപുരം: അയൽവാസികൾ തമ്മിലുള്ള തർക്കത്തിനിടെ യുവാവിന് കുത്തേറ്റു. പൂന്തുറ പള്ളിത്തെരുവിൽ മാഹീൻകണ്ണാണ് ( 34 ) മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളത്. ഇന്നലെ രാത്രി 10.15ഓടെയാണ്‌ സംഭവം. പള്ളിത്തുറ സ്വദേശി ഫിറോസാണ് മാഹീൻകണ്ണിനെ ആക്രമിച്ചത്. തന്റെ വീട്ടിലെത്തിയ മാഹീനുമായുള്ള വാക്കുതർക്കത്തിനിടെ ഫിറോസ് കത്തിയെടുത്ത് കുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. തർക്കത്തിന്റെ കാരണം വ്യക്തമല്ല. മാഹീന്റെ നെഞ്ചിലും കഴുത്തിലും വയറിലുമാണ് കുത്തേറ്റത്. നെഞ്ചിലുള്ള മുറിവ് ആഴത്തിലുള്ളതാണെന്ന് പൊലീസ് പറഞ്ഞു.