തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം മുക്കോലയ്ക്കൽ ശാഖയുടെയും ലയൺസ് ക്ളബ് ഇന്റർനാഷണൽ ട്രിവാൻഡ്രം ഇംപാക്ടിന്റെയും ആഭിമുഖ്യത്തിൽ നടന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് ഡോ.പി. പല്പു സ്മാരക യൂണിയൻ പ്രസിഡന്റ് ഉപേന്ദ്രൻ കോൺട്രാക്ടർ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി അനീഷ് ദേവൻ, ശാഖ കൺവീനർ അനിൽകുമാർ, ശാഖ വൈസ് ചെയർമാൻ സതീഷ്, കമ്മിറ്റി അംഗം രതീഷ്, വനിതാ സംഘം പ്രസിഡന്റ് ലത അജയൻ, വൈസ് പ്രസിഡന്റ് ശോഭ, കമ്മിറ്റി അംഗം ഷീല, അമ്പിളി, മിനി, ശ്രീലത എന്നിവർ പങ്കെടുത്തു.