calling

കിളിമാനൂർ: ഉറ്റവരും ഉടയവരും ഇല്ലാതെ സമൂഹത്തിൽ രോഗാതുരതകളാൽ വിഷമിക്കുന്നവർക്കും, ആരും തുണയില്ലാത്തവർക്കും സ്നേഹസ്പർശവും സാന്ദ്വനവും ചൊരിഞ്ഞ് സ്നേഹിതാ കാേളിംഗ് ബെൽ പദ്ധതിക്ക് കിളിമാനൂർ ബ്ലോക്കിൽ വിവിധ പഞ്ചായത്തുകളിൽ തുടക്കമായി. സംസ്ഥാനസർക്കാരിന്റെ നേതൃത്വത്തിൽ കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ വാരാചരണത്തിന്റെ ഭാഗമായാണ് എല്ലാ പഞ്ചായത്തുകളിലും സ്നേഹിതാ പ്രവർത്തകർ സ്നേഹ സ്പർശവുമായെത്തുന്നത്. സമൂഹത്തിന്റെ പുറമ്പോക്കിലേക്ക് വലിച്ചെറിയപ്പെട്ടവർക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ നൽകി അവർക്കൊപ്പം സമൂഹം കൂടെയുണ്ടെന്നുള്ള സന്ദേശമാണ് പദ്ധതി നൽകുന്നു. പദ്ധതിയുടെ ഭാഗമായി പള്ളിക്കൽ പഞ്ചായത്തിലെ മൂതല ഇടവേലിക്കൽ വീട്ടിൽ സ്നേഹിതാ കാേളിംഗ് ബെൽ ഗുണഭോക്താവായ ആരിഫാ ബീവിക്ക് കെ.എം .ജയദേവൻമാസ്റ്റർ സ്മാരക പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി പ്രസിഡന്റ് അഡ്വ. മടവൂർ അനിൽ വസ്ത്രങ്ങൾ നൽകി. പഞ്ചായത്ത് പ്രസിഡന്റ് അടുക്കൂർ ഉണ്ണി, എൻ. അബുതാലിബ്, പ്രസന്ന ദേവരാജൻ, മിനികുമാരി, ശാരിക, ഷീജ, എസ്. പുഷ്പലത, ആസിയ എന്നിവർ സംസാരിച്ചു. കരവാരം പഞ്ചായത്തിൽ വിവിധ പ്രദേശങ്ങളിൽ വാരാചരണത്തിൽ ബി. സത്യൻ എം,എൽ,എ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. സുരേഷ് കുമാർ, ബിന്ദുപ്രഭ തുടങ്ങിയവർ പങ്കെടുത്തു.