madavoor

കിളിമാനൂർ: സംസ്ഥാനതലത്തിൽ തന്നെ ആദ്യമായി അറബിക് ക്ലാസ് റൂം ലൈബ്രറി ആരംഭിച്ച് മടവൂർ എൻ.എസ്.എസ് ഹയർസെക്കൻഡറി സ്കൂൾ. എന്റെ ക്ലാസ് മുറി എന്റെ ഗ്രന്ഥശാല എന്ന സന്ദേശം ഉൾക്കൊണ്ടുകൊണ്ടാണ് ലൈബ്രറി സ്ഥാപിച്ചത്. മലയാളത്തിൽ നിന്ന് അറബിയിലേക്കും, അറബിയിൽ നിന്ന് മലയാളത്തിലേക്കും, ഇംഗ്ലീഷിലേക്കും വിവർത്തനം ചെയ്ത നിരവധി സാഹിത്യഗ്രന്ഥങ്ങൾ, അറബിക് മാസികകൾ, പത്രങ്ങൾ, കലാസാഹിത്യ സഹായികൾ, വിദ്യാർത്ഥികളുടെ പഠനത്തിന് സഹായകമാകുന്ന വിവിധതരം പുസ്തകങ്ങൾ എന്നിവ ലൈബ്രറിയിൽ സജ്ജീകരിച്ചിട്ടുണ്ട്.

മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജ ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഷൈജു ദേവ്‌, പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സജീന, സ്കൂൾ പി.ടി.എ പ്രസിഡന്റ് അനന്ത സൂര്യ കൃഷ്ണ, സ്കൂൾ മാനേജർ അജൈന്ദ്ര കുമാർ, ഹെഡ്മിസ്ട്രസ് എസ്. വസന്തകുമാരി, പ്രിൻസിപ്പൽ ഇൻ ചാർജ് ജി. അനിൽകുമാർ, വർക്കല താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ആർ.എസ്. ബിജു, സ്റ്റാഫ് സെക്രട്ടറി ജി. ജയകൃഷ്ണൻ, കേരള അറബിക് മുൻഷീസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം. തമീമുദ്ദീൻ എന്നിവർ പങ്കെടുത്തു.