തോന്നയ്ക്കൽ : തോന്നയ്ക്കൽ അടപ്പിനകത്ത് ശ്രീ ഭഗവതി ക്ഷേത്രത്തിൽ 15 വർഷത്തിലൊരിക്കൽ നടത്തി വരാറുള്ള സർപ്പബലി ഇന്ന് വെട്ടിക്കോട്ട് നാഗരാജാ ക്ഷേത്രത്തിലെ മേൽശാന്തിമാരുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കും. രാവിലെ 6ന് ഗണപതി ഹോമം, 9 മുതൽ നാഗർ പൂജയും നൂറും പാലും ഊട്ടും, വൈകിട്ട് 6 മുതൽ സർപ്പബലി, വൈകിട്ട് 9ന് ലഘുഭക്ഷണം എന്നിവയാണ് ചടങ്ങുകൾ.