general

ബാലരാമപുരം: ബാലരാമപുരം ഉപജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ ലിറ്റിൽ കൈറ്റ്സ് ദ്വിദിന ക്യാമ്പ് നെല്ലിമൂട് സെന്റ് ക്രിസോസ്റ്റംസ് ജി.എച്ച്.എസ്.എസിൽ നടന്നു.ആനിമേഷൻ,​പ്രോഗ്രാമിംഗ്,​ചന്ദ്രയാൻ വിക്ഷേപണത്തിന്റെ വിവിധഘട്ടങ്ങൾ,​ക്രമാനുഗതമായ ഭ്രമണപഥം ഉയർത്തൽ,​സോഫ്റ്റ് ലാൻഡിംഗ് എന്നിവ ഉൾപ്പെട്ട കമ്പ്യൂട്ടർ ഗെയിം പ്രോഗ്രാമിംഗ് സോഫ്റ്റ് വെയർ സ്ക്രാച്ച് ഉപയോഗിച്ചുള്ള പോഗ്രാം എന്നിവ കുട്ടികൾ തയ്യാറാക്കി.ആനിമേഷൻ ക്ലാസും,​ പ്രോഗ്രാമിംഗും അനുബന്ധിച്ച് നടന്നു.ക്യാമ്പിൽ വിവിധ അദ്ധ്യാപകർ നേത്യത്വം നൽകി.